കഴിഞ്ഞ സാമ്പത്തിക വർഷം വിപണിയിലെത്തിയത് 2.74 ലക്ഷം കോടിയുടെ വിദേശനിക്ഷേപം

Webdunia
ചൊവ്വ, 6 ഏപ്രില്‍ 2021 (15:30 IST)
മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ വിദേശ പോർട്ട്‌ഫോളിയോ സ്ഥാപനങ്ങൾ രാജ്യത്തെ വിപണിയിൽ നിക്ഷേപിച്ചത് 2.74 ലക്ഷം കോടി രൂപ.
 
വളർന്നുവരുന്ന വിപണികളിൽ 12 മാസത്തിനിടെ വൻതോതിലാണ് നിക്ഷേപമെത്തിയത്. എന്നാൽ മറ്റ് വിപണികളെ അപേക്ഷിച്ച് ഇന്ത്യൻ വിപണിയിൽ വൻതോതിലാണ് മൂലധന ഒഴുക്ക് ഉണ്ടായിട്ടുള്ളത്.ഇതിനുമുമ്പ് 2013ലാണ് കൂടിയതുകയായ 1.4 ലക്ഷം കോടി രൂപ ഇവർ നിക്ഷേപം നടത്തിയത്. എൻഎസ്ഡിഎലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.   
 
സർക്കാർ നയങ്ങളും സമ്പദ്ഘടനയുടെ തിരിച്ചുവരവുമാണ് വിദേശ സ്ഥാപനങ്ങളെ വിപണിയിലേയ്ക്ക് ആകർഷിച്ചതെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ. 2021-22 സാമ്പത്തികവർഷത്തിൽ വളർച്ചാ അനുപാതം 10 ശതമാനത്തിലേറെയാകുമെന്ന തരത്തിൽ വിവിധ റേറ്റിങ് ഏജൻസികളും ഗവേഷണ സ്ഥാപനങ്ങളും പ്രവചിച്ചതും നിക്ഷേപകരെ ആകർഷിക്കാൻ സഹായകരമായി.

അനുബന്ധ വാര്‍ത്തകള്‍

Next Article