കൊവിഡ് വ്യാപനം: ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി, 11 സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാർ പങ്കെടുക്കും

തിങ്കള്‍, 5 ഏപ്രില്‍ 2021 (19:05 IST)
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ. രോഗവ്യാപനം രൂക്ഷമായ 11 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരാണ് ഉന്നതതല യോഗത്തിൽ പങ്കെടുക്കുക.
 
ഇന്നലെ മാത്രം രാജ്യത്ത് ഒരു ലക്ഷത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. കഴിഞ്ഞ സെപ്‌റ്റംബർ 16ന് രാജ്യത്ത് 97,894 കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതാണ് മറികടന്നത്.
 
കൊവിഡ് രണ്ടാം തരംഗത്തിൽ മഹാരാഷ്ട്ര,പഞ്ചാബ്,ഉത്തർപ്രദേശ്,ഛത്തിസ്‌ഗഡ്,കർണാടക,ഡൽഹി,തമിഴ്‌നാട്,മധ്യപ്രദേശ് എന്നിങ്ങനെ 8 സംസ്ഥാനങ്ങളിൽ നിന്നാണ് 81 ശതമാനം രോഗികളും. മഹാരാഷ്‌ട്ര‌യിൽ മാത്രം 57,074 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍