സെന്‍സെക്സ് 331 പോയിന്‍റ് ലാഭത്തില്‍

Webdunia
ബുധന്‍, 26 നവം‌ബര്‍ 2008 (16:06 IST)
ആഭ്യന്തര ഓഹരി വിപണിയില്‍ ബുധനാഴ്ച രാവിലെ മികച്ച മുന്നേറ്റം കുറിച്ച സെന്‍സെക്സ് പിന്നീട് ചാഞ്ചാടി നിന്നെങ്കിലും സെന്‍സെക്സ് ക്ലോസിംഗ് സമയത്ത് 331 പോയിന്‍റ് ലാഭത്തിലായി.

ബുധനാഴ്ച രാവിലെ 73 പോയിന്‍റ് മുന്നേറ്റത്തോടെ 8768 എന്ന നിലയിലേക്കുയര്‍ന്നു. എന്നാല്‍ പിന്നീട് ഇത് 8828 എന്ന നിലയിലേക്കും ഉയര്‍ന്നു. പിന്നീട് അല്‍പ്പ സമയത്തിനു ശേഷം 8,659 എന്ന നിലയിലേക്ക് താഴുകയാണുണ്ടായത്.

എന്നാല്‍ വൈകിട്ട് വ്യാപാരം അവസാനിപ്പിച്ച സമയത്ത് സെന്‍സെക്സ് 331.19 പോയിന്‍റ് അഥവാ 3.81 ശതമാനം ലാഭത്തില്‍ 9,026.72 എന്ന നിലയിലേക്കുയര്‍ന്നു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 98.25 പോയിന്‍റ് അഥവാ 3.70 ശതമാനം വര്‍ദ്ധനയോടെ 2752.25 ലേക്കുയര്‍ന്നു.

സ്റ്റെറിലൈറ്റ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയ്ക്കൊപ്പം എച്ച്.ഡി.എഫ്.സി.ബാങ്ക്, ഡി.എല്‍.എഫ്, വിപ്രോ എന്നിവയും മികച്ച മുന്നേറ്റം കുറിച്ചു.

ഇതിനൊപ്പം റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍.റ്റി.പി.സി എന്നിവയും ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, എച്ച്.ഡി.എഫ്.സി എന്നിവയും മുന്നേറ്റം നടത്തി.

ടി.എസി.എസ്, റാന്‍ബാക്സി, ഐ.റ്റി.സി, ഒ.എന്‍.ജി.സി എന്നിവയും മുന്നേറിയെങ്കിലും മഹീന്ദ്ര, മാരുതി എന്നിവയുടെ ഓഹരികള്‍ക്ക് തിരിച്ചടിയാണുണ്ടായത്.

മുംബൈ ഓഹരി വിപണിയില്‍ വ്യാപാരത്തിനെത്തിയ 2118 സ്ഥാപനങ്ങളുടെ ഓഹരികളില്‍ 1235 എണ്ണം തിരിച്ചടി നേരിട്ടപ്പോള്‍ 815 എണ്ണം നേട്ടം കൈവരിച്ചു.