സൂചികകളില്‍ നഷ്ടം തുടരുന്നു

Webdunia
തിങ്കള്‍, 25 ജനുവരി 2010 (17:18 IST)
PRO
ആഭ്യന്തര ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 86.71 പോയിന്‍റും നിഫ്റ്റി 34.45 പോയിന്‍റും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിയാല്‍റ്റി, ഓട്ടോ സൂചികകളിലാണ് കൂടുതല്‍ നഷ്ടമുണ്ടായത്.

16773.17 പോയിന്‍റാണ് സെന്‍സെക്സിലെ ക്ലോസിംഗ് നില. ഒരു ഘട്ടത്തില്‍ സൂചിക 16,877.77 പോയിന്‍റ് വരെ ഉയര്‍ന്നിരുന്നു. നാ‍ഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 5001.55 പോയിന്‍റിനാണ് ക്ലോസ് ചെയ്തത്. 5035.70 ആണ് നിഫ്റ്റിയിലെ ഉയര്‍ന്ന വ്യാപാരനില.

ബി‌എസ്‌ഇ മിഡ്ക്യാപ് സൂചിക 1.51 ശതമാനവും സ്മോള്‍ ക്യാപ് സൂചിക 1.17 ശതമാനവും ഇടിഞ്ഞു. റിയാല്‍റ്റി സൂചിക 3.14 ശതമാനവും ഓട്ടോ സൂചിക 2.76 ശതമാനവും നഷ്ടത്തിലായി. ലോഹ സൂചികയില്‍ 1.68 ശതമാനമാണ് നഷ്ടം നേരിട്ടത്.

എഫ്‌എംസിജി ഇന്‍ഡെക്സിലും ക്യാപിറ്റല്‍ ഗുഡ്സ് ഇന്‍ഡെക്സിലും നേരിയ മുന്നേറ്റമുണ്ടായി. എഫ്‌എംസിജി ഇന്‍ഡെക്സ് 1.26 ശതമാനവും ക്യാപിറ്റല്‍ ഗുഡ്സ് ഇന്‍ഡെക്സ് .25 ശതമാനവുമാണ് മുന്നേറിയത്.

മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, എച്ച്‌സി‌എല്‍, ജയ്പ്രകാശ് അസോസിയേറ്റ്സ്, എസിസി എന്നിവയ്ക്കാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പവര്‍ ഗ്രിഡ്, എല്‍‌ ആന്‍റ്‌ ടി എന്നീ ഓഹരികള്‍ നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കി.