വിപണി നേട്ടത്തില്‍ തുടരുന്നു

Webdunia
വ്യാഴം, 31 മാര്‍ച്ച് 2011 (10:47 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 135.95 നേട്ടത്തില്‍ 19,426.13 എന്ന നിലയിലും നിഫ്റ്റി 37.3 പോയന്റ് നേട്ടത്തില്‍ 5,824.95 എന്ന നിലയിലുമാണ് രാവിലെ 9.45ന് വ്യാപാരം നടത്തുന്നത്.

എസ് ബി ഐ, ഐ സി സി ഐ ബാങ്ക്, റിയല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം വിപ്രോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

ഹീറോ ഹോണ്ട 2.53ശതമാനവും ടി സി എസ് 2.15 ശതമാനവും ഒ എന്‍ ജി സി 1.63 ശതമാനവും എന്നിങ്ങനെ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.