വിപണി നേട്ടത്തില്‍ തിരിച്ചെത്തി

Webdunia
ചൊവ്വ, 22 മാര്‍ച്ച് 2011 (16:58 IST)
ഇന്ത്യന്‍ ഓഹരി വിപണി ചൊവ്വാഴ്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 149.25 പോയന്റ് നേട്ടത്തോടെ 17988.30 എന്ന നിലയിലും നിഫ്റ്റി 49.10 പോയന്റ് നേട്ടത്തില്‍ 5413.85 എന്ന നിലയിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ആഗോള വിപണികളിലെ നേട്ടമാണ് ഇന്ത്യന്‍ ഓഹരികള്‍ക്കും ഗുണകരമായത്. 30 സെന്‍സെക്സ് അധിഷ്ഠിത ഓഹരികളില്‍ 25 എണ്ണവും നേട്ടത്തിലായിരുന്നു. അഞ്ചെണ്ണം മാത്രമാണ് നഷ്ടത്തിലായത്.

റിലയന്‍സ്, ഇന്‍ഫോസിസ്, മാരുതി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.