ആഭ്യന്തര ഓഹരി വിപണികള്‍ വെള്ളിയാഴ്ച രാവിലെ ഒരളവ് തിരിച്ച് വരവ് നടത്തി. വ്യാഴാഴ്ചയും നഷ്ടത്തിലായിരുന്ന സെന്‍സെക്സ് വെള്ളിയാഴ്ച രാവിലെ 151 പോയിന്‍റ് മുന്നേറി.
വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 151.77 പോയിന്‍റ് വര്‍ദ്ധിച്ച് 16,468.03 എന്ന നിലയിലേക്കുയര്‍ന്നു. വ്യാഴാഴ്ച വൈകിട്ട് സെന്‍സെക്സ് 209.11 പോയിന്‍റ് നഷ്ടത്തിലായിരുന്നു.
ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ വെള്ളിയാഴ്ച രാവിലെ 51.65 പോയിന്‍റ് വര്‍ദ്ധിച്ച് 4,886.95 എന്ന നിലയിലേക്കുയര്‍ന്നു.
ആഗോള ഓഹരി വിപണിക്കൊപ്പം ഏഷ്യന്‍ ഓഹരി വിപണികളിലും വെള്ളിയാഴ്ച രാവിലെയുണ്ടായ മുന്നേറ്റത്തിന്‍റെ തുടര്‍ച്ചയാണ് ആഭ്യന്തര്‍ ഓഹരി വിപണികളിലും ഉണ്ടായതെന്ന് ഓഹരി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മുംബൈ ഓഹരി വിപണിയില്‍ പ്രധാന ഓഹരികളായ എല്‍ ആന്‍റ് ടി, ഭെല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍, എസ്.ബി.ഐ., റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഒ.എന്‍.ജി.സി., ഡി.എല്‍.എഫ്., ആര്‍.കോം എന്നിവയ്ക്ക് തിരിച്ചടി നേരിട്ടു.