വിപണിയില്‍ ഇടിവ്

Webdunia
ചൊവ്വ, 22 ഫെബ്രുവരി 2011 (09:59 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചൊവ്വാഴ്ച തളര്‍ച്ചയോടെ വ്യാപാരത്തിന് തുടക്കം. രാവിലെ 9.15ന് സെന്‍സെക്സ് 112.37 പോയന്റ് നഷ്ടത്തോടെ 18,325.94 എന്ന നിലയിലും നിഫ്റ്റി 37.85 പോയന്റ് നഷ്ടത്തോടെ 5,480.75 എന്ന നിലയിലുമാണ് വ്യാപാരം നടത്തുന്നത്.

ഓട്ടോ, റിയല്‍, ക്യാപിറ്റല്‍ ഗുഡ്സ്, ബാങ്കിംഗ് മേഖലകളിലെ ഓഹരികള്‍ ചൊവ്വാഴ്ച തുടക്കത്തില്‍ തളര്‍ച്ചയിലാണ്. ഐസിസി‌ഐ ബാങ്ക്, എച്ച് ഡി എഫ് സി, എല്‍ ആന്‍ഡ് ടി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

അതേസമയം ഒ‌എന്‍‌ജിസി റിലയന്‍സ് ഓഹരികള്‍ നേട്ടത്തിലാണ്.