ഓഹരി വിപണി നേട്ടത്തില്‍

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2012 (12:23 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ തിരിച്ചെത്തി. സെന്‍സെക്സ് 233.40 പോയന്റ് നേട്ടത്തില്‍ 17,679.15 പോയന്റും നിഫ്റ്റി 71.60 പോയന്റ് ഉയര്‍ന്ന് 5,352.80 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്. തിങ്കളാഴ്ച സെന്‍സെക്സ് വന്‍ തകര്‍ച്ച നേരിട്ടിരുന്നു.

ബാങ്കിംഗ്, ലോഹം, ഊര്‍ജ്ജം തുടങ്ങിയ മേഖലകള്‍ നേട്ടം കാണിക്കുമ്പോള്‍ ഐ ടി മേഖല നേരിയ തകര്‍ച്ച നേരിട്ടു. ടി സി എസ്, ഇന്‍ഫോസിസ് എന്നിവ നഷ്ടത്തിലാണ്.

റിലയന്‍സ് ഇന്റസ്ട്രീസ്, എച്ച് ഡി എഫ് സി, ടാറ്റാ പവര്‍, ഐ സി ഐ സി ഐ ബാങ്ക്, ടാറ്റാ സ്റ്റീല്‍, ഡി എല്‍ എഫ് എന്നിവ നേട്ടത്തിലാണ്.