ഓഹരിവിപണിയില്‍ മുന്നേറ്റം

Webdunia
ചൊവ്വ, 4 ഡിസം‌ബര്‍ 2007 (11:27 IST)
ആഭ്യന്തര ഓഹരി വിപണിയിലെ സൂചികകളെ എല്ലാം തന്നെ ചൊവ്വാഴ്ച രാവിലെ സാമാന്യം മെച്ചപ്പെട്ട തുടക്കം കുറിച്ച് മുന്നേറുന്നു. മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 104 പോയിന്‍റാണ് ചൊവ്വാഴ്ച രാവിലെ ഉയര്‍ന്നത്.

വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം സെന്‍സെക്സ് 104.45 പോയിന്‍റ് വര്‍ദ്ധിച്ച് 19,707.86 എന്ന നിലയിലേക്കുയര്‍ന്നു. തിങ്കളാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് 240 പോയിന്‍റ് ലാഭത്തിലായിരുന്നു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ ചൊവ്വാഴ്ച രാവിലെ 32.25 പോയിന്‍റ് വര്‍ദ്ധിച്ച് 5,897.25 എന്ന നിലയിലേക്കുയര്‍ന്നു.

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്കൊപ്പം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപകരും ഒരുപോലെ വിപണിയില്‍ സജീവമായതാണ് ചൊവ്വാഴ്ച രാവിലെയുണ്ടായ ഉണര്‍വിനു കാരണമെന്ന് ഓഹരി വൃത്തങ്ങള്‍ സൂചിപ്പിച്ചു.