വ്യാവസായിക വളര്‍ച്ച : 12.9 ശതമാനം

Webdunia
12 മേയ്, 2007 8.33

2006-07 സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ച് മാസത്തില്‍ രാജ്യം കൈവരിച്ച വ്യാവസായിക വളര്‍ച്ചാ നിരക്ക് 12.9 ശതമാനമാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനിസേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

അതേ സമയം 2006 മാര്‍ച്ചില്‍ ഇത് 8.9 ശതമാനമായിരുന്നു. അതേ സമയം രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദന സൂചിക 2006 - 07 സാമ്പത്തിക വര്‍ഷം 11.3 ശതമാനം ഉയര്‍ന്നതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അതേ സമയം 2005 - 06 സാമ്പത്തിക വര്‍ഷം 8.2 ശതമാനം മാത്രമായിരുന്നു ഇത്.

അതുപോലെ തന്നെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഊര്‍ജ മേഖല 7.2 ശതമാനം വളര്‍ച്ച കൈവരിച്ചപ്പ േ ᅲാള്‍ ഖനനന മേഖല 5.1 ശതമാനവും വളര്‍ച്ച നേടി. എന്നാല്‍ 2005 - 06 വര്‍ഷത്തില്‍ ഇത് യഥാക്രമം 5.2 ശതമാനവും ഒരു ശതമാനവും മാത്രമായിരുന്നു.