ലോകകപ്പ് ഷൂട്ടിംഗ് ചാമ്പ്യന്‍‌ഷിപ്പ്: മ​നു ഭാ​ക​ര്‍ക്കു സ്വ​ര്‍ണം

Webdunia
ചൊവ്വ, 6 മാര്‍ച്ച് 2018 (18:41 IST)
ഐ​എ​സ്എ​സ്എ​ഫ് ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ പ​തി​നാ​റു​കാ​രി മ​നു ഭാ​ക​ര്‍ക്കു സ്വ​ര്‍ണം. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ലാ​ണ് മ​നു സ്വ​ര്‍ണം നേ​ടി​യ​ത്.

പു​രു​ഷ​ന്മാ​രു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ല്‍ ര​വി കു​മാ​ര്‍ വെ​ങ്ക​ലം നേ​ടി. ഫൈ​ന​ലി​ല്‍ മ​നു മെ​ക്‌​സി​ക്കോ​യു​ടെ അ​ല​ജാ​ന്‍ഡ്ര സാ​വ​ലാ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്വ​ര്‍ണം നേ​ടി​യ​ത്.

പതിനൊന്നാം ക്ലാ​സു​കാ​രി​യാ​യ മ​നു നേ​ര​ത്തെ​ത​ന്നെ ബു​വ​നോ​സ് ആ​രീ​സി​ല്‍ ന​ട​ക്കു​ന്ന 2018 യൂ​ത്ത് ഒ​ളി​മ്പി​ക് ഗെ​യിം​സി​നു യോ​ഗ്യ​ത നേ​ടി​യി​രു​ന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article