ഇന്ത്യന്‍ ടീമിലെ ‘ഗ്ലാഡിയേറ്റര്‍’ ആരെന്നറിയാമോ ?; കോഹ്‌ലിക്കും മറുവാക്കില്ല - വെളിപ്പെടുത്തലുമായി കുല്‍ദീപ്

Webdunia
ചൊവ്വ, 6 മാര്‍ച്ച് 2018 (17:58 IST)
വിരാട് കോഹ്‌ലി ടീം ക്യാപ്‌റ്റനാണെങ്കിലും ഗ്രൌണ്ടില്‍ താരങ്ങളെ നിയന്ത്രിക്കുന്നതും കളി മെനയുന്നതും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണെന്ന കാര്യം ക്രിക്കറ്റ് ലോകത്ത് പരസ്യമായ രഹസ്യമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ടീമിലെ യുവതാരം കുല്‍ദീപ് യാദവ്.

തന്ത്രങ്ങള്‍ മെനയുന്ന ചുമതല കോഹ്‌ലിക്കാണെങ്കിലും അത് പ്രാവര്‍ത്തികമാക്കുന്നത് ധോണിയാണ്. എങ്ങനെ ബോള്‍ ചെയ്യണമെന്നു വരെ അദ്ദേഹമാണ് നിര്‍ദേശം നല്‍കുന്നത്. അതിനാല്‍ ‘കോഹ്‌ലിപ്പടയുടെ സൈനിക ജനറ’ലാണ് മഹിഭായ് എന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.

ബാറ്റ്‌സ്മാന്റെ കുറവുകള്‍ മനസിലാക്കി പന്ത് എറിയേണ്ട തന്ത്രങ്ങള്‍ കോഹ്‌ലി നല്‍കുമെങ്കിലും എങ്ങനെയാകണം ബോള്‍ ചെയ്യേണ്ടതെന്ന് നിര്‍ദേശിക്കുന്നത് ധോണിയാണ്. അദ്ദേഹം അത് നിരീക്ഷിച്ചു ഉറപ്പ് വരുത്തുകയും ചെയ്യും. പന്ത് എറിയുമ്പോള്‍ സ്‌റ്റമ്പിന് പിന്നില്‍ നിന്ന് അദ്ദേഹം നിര്‍ദേശം നല്‍കുന്നതാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായകമാകുന്നതെന്നും കുല്‍ദീപ് പറഞ്ഞു.

മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണം ധോണിയും കോഹ്‌ലിയുമാണെന്നും ക്രിക്കറ്റ് നെക്സ്റ്റ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ കുല്‍ദീപ് പറഞ്ഞു. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ കോലിയുടെ നേതൃത്വത്തില്‍ ടീമിന് മികവുകാട്ടാനാകുമെന്നും യുവതാരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article