ടീമിന്റെ കരുത്തും മുതല്‍‌ക്കൂട്ടും കോഹ്‌ലിയല്ല, അത് മറ്റൊരാള്‍: തുറന്നുപറഞ്ഞ് രവി ശാസ്ത്രി രംഗത്ത്

ശനി, 3 മാര്‍ച്ച് 2018 (08:40 IST)
മുന്‍ ക്യാപ‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടെന്ന് പരിശീലകന്‍ രവി ശാസ്ത്രി. പരിചയസമ്പന്നനായ ധോണി മികച്ച താരമാണെന്നതില്‍ സംശയമില്ല. ക്രിക്കറ്റില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നതിനായി കായികക്ഷമതയുടെ കാര്യത്തില്‍ പോലും വിട്ടു വീഴ്‌ചയില്ലാത്ത വ്യക്തി കൂടിയാണ് മഹിയെന്നും രവി ശാസ്ത്രി പറഞ്ഞു.

കായികക്ഷമത നിലനിര്‍ത്താന്‍ ധോണിക്ക് സാധിക്കുന്നുണ്ട്. ഡെത്ത് ഓവറുകളില്‍ മഹിയേക്കാള്‍ മികച്ച ബാറ്റ്‌സ്‌മാന്‍ ഇന്ന് വിരളമാണ്. പരിചയസമ്പന്നതയാണ് അദ്ദേഹത്തിന്റെ മുതല്‍‌കൂട്ട്. പരിചയസമ്പത്തിന് പകരംവെക്കാന്‍ മറ്റൊന്നില്ലെന്നും ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞു.

ദീര്‍ഘനാള്‍ കൊണ്ട് ധോണി സ്വാന്തമാക്കിയ പരിചയ സമ്പത്താണ് നിലവിലെ ഇന്ത്യന്‍ ടീമിന്റെ മുതല്‍ക്കൂട്ട്. ഇതിഹാസ താരമായിട്ടാകും ഏകദിന ക്രിക്കറ്റില്‍ നിന്നും ധോണി വിരമിക്കുകയെന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍