ചരിത്രം ആവര്‍ത്തിച്ചാല്‍ സിന്ധു ഒളിംപിക് സ്വര്‍ണവുമായി പറന്നെത്തും; ആരാധകര്‍ ആഗ്രഹിക്കുന്നതും അതു തന്നെയാണ്

Webdunia
വെള്ളി, 19 ഓഗസ്റ്റ് 2016 (14:54 IST)
ചരിത്രം ആവര്‍ത്തിച്ചാല്‍ റിയോ ഒളിംപിക്സില്‍ വനിതകളുടെ ബാഡ്‌മിന്റണ്‍ ഫൈനലില്‍ നിന്ന് 
ഇന്ത്യയിലേക്ക് പറന്നിറങ്ങുക സ്വര്‍ണ്ണത്തിളക്കം തന്നെ ആയിരിക്കും. സിന്ധുവിന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്നതും കൊതിക്കുന്നതും ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്.
 
2015ല്‍ ഡെന്മാര്‍ക് ഓപ്പണില്‍ ഏറ്റുമുട്ടിയപ്പോള്‍ പി വി സിന്ധു കരോലിന മരിനെ പരാജയപ്പെടുത്തിയിരുന്നു. ഒളിംപിക്സ് ഫൈനലില്‍ ഇതു തന്നെ ആവര്‍ത്തിക്കണമെന്നാണ് സിന്ധുവിന്റെ ആരാധകര്‍ ആഗ്രഹിക്കുന്നത്.
 
സെമി ഫൈനലില്‍ ലോക ആറാം നമ്പര്‍ താരം നൊസോമി ഒകുഹാരയെ 21-19, 21-10 എന്ന സ്കോറില്‍ പരാജയപ്പെടുത്തിയാണ് പി വി സിന്ധു ഫൈനലിലേക്ക് പ്രവേശനം നേടിയത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ താരം ഒളിംപിക്സ് ഫൈനലില്‍ മത്സരിക്കുന്നത്.
 
കരോലിന മരിനുമായി നിരവധി മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും എല്ലാ മത്സരവും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍, ഡെന്മാര്‍ക്ക് ഓപ്പണില്‍ വ്യക്തമായ ആധിപത്യത്തോടെ ആയിരുന്നു സിന്ധു കരോലിന മരിനെ പരാജയപ്പെടുത്തിയത്.
Next Article