വിടവാങ്ങൽ മത്സരത്തിൽ വേഗരാജാവായ ജമൈക്കൻ ഇതിഹാസ താരം ഉസൈൻ ബോൾട്ടിന് പരാജയം. ലോക ചാമ്പ്യൻഷിപ്പിലെ 100 മീറ്റർ ഫൈനൽ ബോൾട്ട് പരാജയപ്പെട്ടു. അമേരിക്കൻ താരം ജസ്റ്റിൻ ഗാറ്റ്ലിനാണ് ഒന്നാമതെത്തിയത്. ആദ്യമായാണ് ലോക ചാമ്പ്യൻഷിപ്പില്‍ ബോള്‍ട്ടിനെ ഓടിത്തോപ്പിക്കുന്നത്.
അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് വെള്ളി നേടിയത്. ഒന്നാമതെത്തിയ ഗാറ്റ്ലിന്‍ 9.92 സെക്കന്റാണ് കുറിച്ചത്. കോള്‍മാന്‍ 9.94 സെക്കന്റ് കുറിച്ചു. 9.95 സെക്കന്റായിരുന്നു ബോള്‍ട്ടിന്റെ സമയം.
നേരത്തെ, റെക്കോര്‍ഡ് സ്ഥാപിച്ചു കൊണ്ട് വിരമിക്കും എന്നായിരുന്നു ബോൾട്ട് ആരാധകരോട് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, മോശം തുടക്കമാണ് ഒരു പതിറ്റാണ്ടോളം സ്പ്രിന്റ് രാജാവായിരുന്ന ജമൈക്കന്‍ താരത്തിന് വിടവാങ്ങല്‍ മത്സരത്തിലെ സ്വര്‍ണം നഷ്ടമാക്കിയത്.
ഒരു പതിറ്റാണ്ട് നീണ്ട കരിയറിൽ ഒളിമ്പിക്‍സില്‍ എട്ടും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ 11ഉം സ്വർണവുമാണ് ബോൾട്ടിന്റെ സമ്പാദ്യം.