യുവേഫ യൂറോപ്പ ലീഗ്, സെവിയ്യയ്ക്ക് ജയം

Webdunia
വെള്ളി, 8 മെയ് 2015 (10:48 IST)
യുവേഫ യൂറോപ്പ ലീഗിലെ ആദ്യ പാദ സെമി ഫൈനലിൽ സ്പാനിഷ് ടീം സെവിയ്യയ്ക്ക് ജയം .ഏക പക്ഷീയമായ മൂന്ന് ഗോളുകൾക്ക്  ഫിയറന്‍റീനയെയാണ്  സെവിയ്യ തകർത്തത് .
 
അലക്സ് വിദാലിന്‍റെ ഇരട്ട ഗോളുകളുടെ മികവിലാണ് സെവിയ്യ ഇറ്‍റാലിയൻ ടീമിനെ മറികടന്നത് .കെവിൻ ഗമെയ്റോയുടെ വകയായിരുന്നു മൂന്നാം ഗോൾ .
 
മറ്‍റൊരു സെമി പോരാട്ടത്തിൽ നാപ്പോളിയും നിപ്പോ പെട്രോവും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു .നാപ്പാളിക്കായി ഡേവിഡ് ലോപ്പസും നിപ്പോ പെട്രോവിനായി സെലസ് ന്യോവുമാണ് ഗോളുകൾ നേടിയത്