കൂടെ നിൽക്കാൻ തയ്യാറാണ്, എന്നാൽ ഹോക്കിക്ക് ഒരു ടർഫ് പോലും ഒരുക്കാൻ കേരള ഹോക്കി അസോസിയേഷന് സാധിച്ചിട്ടില്ല: വിമർശനവുമായി പി ആർ ശ്രീജേഷ്

അഭിറാം മനോഹർ
ഞായര്‍, 8 സെപ്‌റ്റംബര്‍ 2024 (14:34 IST)
കേരള ഹോക്കി അസോസിയേഷന്റെ അനാസ്ഥയെ വിമര്‍ശിച്ച് ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ്. പാരീസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ നേടിയ വെങ്കല മെഡല്‍ നേട്ടത്തില്‍ ശ്രീജേഷിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമായിരുന്നു ശ്രീജേഷ് നടത്തിയത്. നാട്ടില്‍ തിരിച്ചെത്തിയ ശ്രീജേഷിന് സ്വീകരണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഇത് മാറ്റിവെച്ചിരുന്നു. ഇതിനിടെയാണ് ഹോക്കി അസോസിയേഷനെ വിമര്‍ശിച്ച് ശ്രീജേഷ് രംഗത്തെത്തിയത്.
 
 തന്റെ പേരിലുള്ള സ്റ്റേഡിയം വര്‍ഷങ്ങളായി മുടങ്ങികിടക്കുകയാണെന്ന് ശ്രീജേഷ് പറഞ്ഞു. കേരളത്തില്‍ അസ്‌ട്രോ ടര്‍ഫ് തുടങ്ങുന്നത് അസാധ്യമായ കാര്യമാണ്. അസോസിയേഷനിലുള്ളവര്‍ ഹോക്കി വളര്‍ത്താനായി പരിശ്രമിക്കണം. ഇത് എനിക്ക് ഒറ്റയ്ക്ക് എടുത്താല്‍ പൊങ്ങുന്നതല്ല. ശ്രീജേഷ് വരാത്തതുകൊണ്ടല്ല ഇത്രയും നാളും ഒരു അസ്‌ട്രോ ടര്‍ഫ് വരാത്തത്. അതിന് വേണ്ടി ആരും പരിശ്രമിച്ചില്ല. എപ്പോഴും കൂടെ നില്‍ക്കാന്‍ ഒരുക്കമാണ്. പക്ഷേ അത് ശ്രീജേഷിന്റെ മാത്രം ചുമതലയാണെന്ന് പറയരുത്. ശ്രീജേഷ് പറഞ്ഞു.സര്‍ക്കാര്‍ സ്വീകരണം മുടങ്ങിയത് വിവാദമാക്കേണ്ടതില്ലെന്നും ശ്രീജേഷ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article