ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

നിഹാരിക കെ എസ്

ഞായര്‍, 24 നവം‌ബര്‍ 2024 (16:23 IST)
ഐപിഎൽ താരലേലത്തിന് തുടക്കം. സൗദിയിലെ ജിദ്ദയിലാണ് ലേലം വിളി തുടങ്ങിയത്. ഇന്ത്യയുടെ ഇടംകയ്യൻ പേസർ അർഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് നിലനിർത്തി. ഏറ്റവും വിലയേറിയ താരം ആരാകുമെന്നു കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലമായിരുന്നു നടന്നത്. സ്റ്റാർക്കിനെ മറികടന്ന് റെക്കോർഡ് തുകയ്ക്കാണ് ശ്രീയാസിനെ വാങ്ങിയിരിക്കുന്നത്. 
 
ഐപിഎൽ ലേലം വിളിയിൽ ശ്രേയസ് അയ്യർ ചരിത്രം എഴുതിയിരിക്കുകയാണ്. 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്റ്റാർക്കിനെ വാങ്ങി. 20 കോടിയും കാടാണന്ന് ഡൽഹിയും പഞ്ചാബും നടത്തിയ വാശിയേറിയ ലേലം വിളിക്കൊടുവിൽ ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കി. കഗിസോ റബാഡയെ 10.75 കോടിക്ക് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്‌
 
ഞായറാഴ്ചയും തിങ്കളാഴ്ചയുമായി രണ്ടുദിവസങ്ങളിലായാണ് ലേലം നടക്കുന്നത്. മല്ലികാ സാഗറാണ് ലേലം നിയന്ത്രിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 1574 പേരില്‍നിന്നായി 574 പേരടങ്ങുന്ന പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 10 ടീമുകളിലായി 204 താരങ്ങൾക്കാണ് അവസരം ലഭിക്കുക. ഓരോ ടീമിനും 120 കോടി രൂപയാണ് ചെലവിടാന്‍ കഴിയുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍