പക്ഷിപ്പനി പടരുന്നു, നാല് ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം

അഭിറാം മനോഹർ

ഞായര്‍, 8 സെപ്‌റ്റംബര്‍ 2024 (10:13 IST)
പക്ഷിപ്പനിയെ തുടര്‍ന്ന് നാല് ജില്ലകളില്‍ കോഴി,താറാവ് വളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം. ആലപുഴ,പത്തനംതിട്ട,കോട്ടയം,എറണാകുളം ജില്ലകളിലാണ് നിരോധനം. ഡിസംബര്‍ 31 വരെ നാല് മാസക്കാലത്തേക്കാണ് നിരോധനം. ആലപ്പുഴയില്‍ പൂര്‍ണ്ണമായും കോഴി,താറാവ് വളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
പത്തനംതിട്ടയില്‍ 10 ഗ്രാമപഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റിയിലും കോട്ടയം ജില്ലയിലെ വൈക്കം,ചങ്ങനാശ്ശേരി താലൂക്കുകളിലും എറണക്‌ളത്തെ നാല് പഞ്ചായത്തുകളിലും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ കോഴി,താറാവ് വളര്‍ത്തലോ മുട്ടകളുടെ വിതരണമോ പാടുള്ളതല്ല. 2009ലെ മൃഗങ്ങളിലെ പകര്‍ച്ചവ്യാധികള്‍ തടയല്‍ നിയന്ത്രണ നിയമപ്രകാരമാണ് വിജ്ഞാപനം. പ്രദേശത്തെ ചെറുകിട കര്‍ഷകരെയാകും വിജ്ഞാപനം സാരമായി ബാധിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍