ഇന്ന് പുതിയ തീവ്രന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും, ഒരാഴ്ച മഴ, ഓണത്തിന്റെ നിറം മങ്ങുമെന്ന് ആശങ്ക

അഭിറാം മനോഹർ

ഞായര്‍, 8 സെപ്‌റ്റംബര്‍ 2024 (07:59 IST)
ഇന്ന് രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന തീവ്രന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് സൂചന. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ സൂചനകള്‍ പ്രകാരം വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമര്‍ദ്ദം ഇന്ന് തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചേക്കും. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ഇടത്തരം മഴക്കും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
 
 ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇന്ന് എറണാകുളം,തൃശൂര്‍,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ആലപ്പുഴ,എറണാകുളം,തൃശൂര്‍,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍