സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ അനസ് എടത്തൊടിക നയിക്കുന്ന മലപ്പുറം എഫ് സിക്ക് മിന്നുന്ന വിജയം. ബ്രസീലിയന്‍ കരുത്തുമായി എത്തിയ ഫോഴ്‌സ കൊച്ചിയെ എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് മലപ്പുറം തകര്‍ത്തത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഫസലുര്‍ റഹ്മാന്‍, പെഡ്രോ മാന്‍സി എന്നിവരാണ് മലപ്പുറത്തിനായി വലകുലുക്കിയത്.