ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

നിഹാരിക കെ എസ്

ഞായര്‍, 24 നവം‌ബര്‍ 2024 (16:53 IST)
ഐപിഎൽ താരലേലം പുരോഗമിക്കുന്നു. താരലേലം ആരംഭിച്ച് അര മണിക്കൂർ പിന്നിടും മുൻപേ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്‌സ് വാങ്ങിയെങ്കിലും മിനിറ്റുകൾ കഴിഞ്ഞപ്പോൾ തന്നെ ആ റെക്കോർഡ് മറ്റൊരു താരം മറികടന്നു. 27 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയന്റ്സാണ് ആ റെക്കോർഡ് തകർത്തത്. 26.75 കോടി രൂപയ്ക്ക് ഇവർ ഋഷഭ് പന്തിനെ വാങ്ങി. 
 
അർഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് ആർടിഎമ്മിലൂടെ പഞ്ചാബ് കിങ്സ് നിലനിർത്തിയപ്പോൾ, കഗീസോ റബാദയെ 10.75 കോടിക്കും ജോസ് ബട്‍ലറിനെ 15.75 കോടിക്കു ഗുജറാത്ത് ടൈറ്റൻസും ടീമിലെത്തിച്ചു. കഴിഞ്ഞ സീസണിൽ 24.75 കോടിക്ക് കൊൽക്കത്ത സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്കിനെ, ഇത്തവണ 11.75 കോടി രൂപയ്ക്ക് ഡൽഹി വാങ്ങി.
 
ഞായറാഴ്ചയും തിങ്കളാഴ്ചയുമായി രണ്ടുദിവസങ്ങളിലായാണ് ലേലം നടക്കുന്നത്. മല്ലികാ സാഗറാണ് ലേലം നിയന്ത്രിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 1574 പേരില്‍നിന്നായി 574 പേരടങ്ങുന്ന പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 10 ടീമുകളിലായി 204 താരങ്ങൾക്കാണ് അവസരം ലഭിക്കുക. ഓരോ ടീമിനും 120 കോടി രൂപയാണ് ചെലവിടാന്‍ കഴിയുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍