പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ റെക്കോര്‍ഡ് കൂട്ടുക്കെട്ട് കുറിച്ച് ഇന്ത്യന്‍ ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും കെ എല്‍ രാഹുലും. 2004ന് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റില്‍ നേടിയ സെഞ്ചുറി സ്റ്റാന്‍ഡിന് ശേഷം ഇതാദ്യമായാണ് മറ്റൊരു ഓപ്പണിംഗ് ജോഡി സെഞ്ചുറി കൂട്ടുക്കെട്ട് സ്വന്തമാക്കുന്നത്. 2004ലെ പരമ്പരയില്‍ സിഡ്‌നിയില്‍ വിരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും നേടിയ 123 സ്റ്റാന്‍ഡ് ആയിരുന്നു ഓസീസില്‍ ഇന്ത്യന്‍ ഓപ്പണിംഗ് ജോഡി അവസാനമായി നേടിയ സെഞ്ചുറി ഓപ്പണിംഗ് കൂട്ടുക്കെട്ട്.