സെറീന വില്യംസിന് 20–ആം ഗ്രാന്‍സ്‌ലാം കിരീടം

Webdunia
ഞായര്‍, 7 ജൂണ്‍ 2015 (10:52 IST)
അമേരിക്കയുടെ സെറീന വില്യംസിന്  വീണ്ടും ഫ്രഞ്ച് ഓപ്പണ്‍ കിരീടം. കലാശപ്പോരാട്ടത്തില്‍ ലൂസി സഫറോവയെയാണ് സെറീന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6–3, 6–7, 6–2. സെറീനയുടെ മൂന്നാം ഫ്രഞ്ച്‌ ഓപ്പണ്‍ കിരീടവും 20–ആം ഗ്രാന്‍സ്‌ലാം കിരീടവുമാണിത്.

ആദ്യ സെറ്റ് നിഷ്‌പ്രയാസമാണ് സെറീന നേടിയത് . എന്നാല്‍ രണ്ടാം സെറ്റിൽ 4-1 ന് മുന്നിട്ടുനിന്ന സെറീനയ്ക്കെതിരെ ശക്തമായ തിരിച്ചുവരവ് നടത്തി 7-6 (7/2) ന് സെറ്റ് സ്വന്തമാക്കിയ ലൂസി അവസാനസെറ്റിൽ സെറീനയ്ക്ക് മുന്‍പില്‍ അടിയറവ് പറയുകയായിരുന്നു.