സാനിയ മിര്‍സ - ഹിംഗിസ് സഖ്യം ഫൈനലില്‍

Webdunia
വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (08:33 IST)
വനിതാ ഡബ്ള്‍സില്‍ സാനിയ-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഫൈനലില്‍. വ്യാഴാഴ്ച നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇറ്റാലിയന്‍ ജോഡികളായ സാറ എര്‍റാനി- ഫ്ളാവിയ പെനെറ്റ സഖ്യത്തെയാണ് ഇന്തോ- സ്വിസ് സഖ്യം തോല്‍പിച്ചത്. സ്കോര്‍: 6-4, 6-1. ഇതോടെ കരിയറിലെ മറ്റൊരു ഗ്രാന്‍സ്ലാം നേട്ടത്തിലേക്ക് സാനിയ് അടുക്കുകയാണ്.

ഇറ്റാലിയന്‍ ജോഡിക്കെതിരെ കടുത്ത മത്സരമാണ് സാനിയ- ഹിംഗിസ് സഖ്യം കാഴ്ചവച്ചത്. ഒരു മണിക്കൂറും 17 മിനിറ്റുമാണ് പോരാട്ടം നീണ്ടുനിന്നത്. ആദ്യ സെറ്റില്‍ സാനിയ സഖ്യം കുറച്ച് പരീക്ഷണം നേരിട്ടെങ്കിലും രണ്ട് സെറ്റും നേരിട്ട് നേടി മത്സരം ജയിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ സാനിയ-ഹിംഗിസ് സഖ്യം വിംബിള്‍ഡണ്‍ കിരീടം നേടിയിരുന്നു.