സാഫ് കപ്പ് സെമി: ഇന്ത്യയുടെ എതിരാളി മാലിദ്വീപ്

Webdunia
ചൊവ്വ, 29 ഡിസം‌ബര്‍ 2015 (09:56 IST)
സാഫ് കപ്പ് ഫുട്‌ബോള്‍ സെമി പോരാട്ടത്തില്‍ ഇന്ത്യ മാലി ദ്വീപിനെ നേരിടും. വ്യാഴാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് സെമി മത്സരങ്ങള്‍. രണ്ടാം സെമിയില്‍ ശ്രീലങ്ക അഫ്‌ഗാനിസ്ഥാനെ നേരിടും.
 
ആദ്യ സെമി ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കും രണ്ടാം സെമി വൈകുന്നേരം ആറരയ്ക്കുമാണ് നടക്കുക. ജനുവരി മൂന്നിനാണ് ഫൈനല്‍.
 
ഗ്രൂപ്പ് എയില്‍ ശ്രീലങ്കയെയും നേപ്പാളിനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിലേക്ക് എത്തിയത്. അതേസമയം, ഗ്രൂപ്പ് ബിയില്‍, കളിച്ച മൂന്നു മത്സരങ്ങളിലും വിജയിച്ചാണ് അഫ്‌ഗാനിസ്ഥാന്‍ സെമിയിലേക്ക് എത്തിയത്.