യുഎസ് ഓപ്പണ്‍: ഫെഡറർക്ക് വിജയത്തുടക്കം

Webdunia
വ്യാഴം, 28 ഓഗസ്റ്റ് 2014 (10:32 IST)
യുഎസ് ഓപ്പണില്‍ മുൻ ലോക ഒന്നാംനമ്പർ താരം റോജർ ഫെഡറര്‍ക്ക് വിജയ തുടക്കം. തന്റെ തുടർച്ചയായ 60മത് ഗ്രാൻസ്ളാം ടൂർണമെന്റിനെത്തിയ ഫെഡറർ ആദ്യ റൗണ്ടിൽ ആസ്ട്രേലിയയുടെ മരിൻകോ മറ്റോസെവിക്കിനെ 6 - 3, 6 - 4, 7 - 6 നാണ് തോല്പിച്ചത്. രണ്ടാംറൗണ്ടിൽ ആസ്ട്രേലിയയുടെ തന്നെ സാംഗ്രോത്താണ് ഫെഡററുടെ എതിരാളി.

കഴിഞ്ഞദിവസം നടന്ന മറ്റ് മത്സരങ്ങളിൽ അന ഇവാനോവിക്ക്, ജോൺ ഇസ്നർ, പെട്ര ക്വിറ്റോവ, സെറീന വില്യംസ്, സാംക്വെറി, യൂജിൻ ബൗച്ചാർഡ്, സാമന്താസ്റ്റോസർ, വിക്ടോറിയ അസരെങ്ക, ഗെയ്ൽ മോൺ ഫിൽസ്, കെയ്നി ഷികോറി തുടങ്ങിയവർ വിജയം കണ്ടു.