പുരുഷ ഡബിള്‍സില്‍ ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായമേറിയ താരമെന്നാ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ വെറ്ററന്‍ താരം റോഹന്‍ ബോപ്പണ്ണ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ സെമി ഫൈനലിലേക്ക് മുന്നേറിയതോടെയാണ് ബോപ്പണ്ണയും ഓസ്‌ട്രേലിയന്‍ താരവുമായ മാത്യൂ എബ്ഡനുമടങ്ങിയ സഖ്യം ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് ജോഡികളായത്.