Paris Olympics 2024: ഒളിമ്പിക്‌സ് കായികമാമാങ്കത്തിന്റെ കൊടിയിറങ്ങി, ത്രിവര്‍ണപതാകയേന്തിയത് ശ്രീജേഷും മനു ഭാക്കറും

അഭിറാം മനോഹർ
തിങ്കള്‍, 12 ഓഗസ്റ്റ് 2024 (08:29 IST)
Manu bhakar,Sreejesh
വിസ്മയക്കാഴ്ചകള്‍ക്കും കായികലോകത്തെ പുത്തന്‍ റെക്കോര്‍ഡുകള്‍ക്കും കഠിനമായ മത്സരങ്ങള്‍ക്കും പാരീസ് ആതിഥ്യം വഹിച്ച മുപ്പത്തിമൂന്നാമത് ഒളിമ്പിക്‌സിന് കൊടിയിറങ്ങി. സ്‌നൂപ് ഡോഗ്,റെഡ് ഹോട്ട് ചില്ലി പെപ്പേഴ്‌സ്, ബില്ലി എല്ലിഷ് എന്നിവരുടെ പരിപാടികളോടെയാണ് സമാപനചടങ്ങ് പൂര്‍ത്തിയായത്.
 
ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12:30 ഓടെ സ്റ്റേഡ് ദെ ഫ്രാന്‍സ് സ്റ്റേഡിയത്തിലായിരുന്നു സമാപനചടങ്ങ്. മാര്‍ച്ച് പാസ്റ്റില്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷും ഷൂട്ടിംഗ് താരം മനു ഭാക്കറുമാണ് ഇന്ത്യന്‍ പതാകയേന്തിയത്. 16 ദിവസം നിന്ന കായികമാമങ്കത്തീല്‍ 40 സ്വര്‍ണമുള്‍പ്പടെ 126 മെഡലുകള്‍ നേടിയ യുഎസ് ആണ് മെഡല്‍പട്ടികയില്‍ ഒന്നാമത്. 91 മെഡലുകളോടെ ചൈന രണ്ടാമതെത്തിയപ്പോള്‍ ഇന്ത്യ എഴുപത്തിയൊന്നാം സ്ഥാനത്താണ്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം 2028ല്‍ അമേരിക്കയിലെ ലോസ് ആഞ്ചലീസിലാകും അടുത്ത ഒളിമ്പിക്‌സ് നടക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article