അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്റെ പരമോന്നത ബഹുമതി; ഒളിമ്പിക് ഓര്‍ഡര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കായിക താരം

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 11 ഓഗസ്റ്റ് 2024 (09:50 IST)
abhinav bindra
അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്റെ പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓര്‍ഡര്‍ ലഭിച്ചു. ഇതോടെ ഒളിമ്പിക് ഓര്‍ഡര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കായിക താരമായി മാറിയിരിക്കുകയാണ് അഭിനവ് ബിന്ദ്ര. ഒളിമ്പിക് പ്രസ്ഥാനത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിച്ചുകൊണ്ട് ഐഒസി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ഒളിമ്പിക് ഓര്‍ഡര്‍. ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവാണ് അഭിനവ് ബിന്ദ്ര. 
 
2008ലെ ബീജിങ് ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലാണ് അഭിനവ് ബിന്ദ്രയ്ക്ക് സ്വര്‍ണമെഡല്‍ ലഭിച്ചത്. ഇതോടെ നിരവധി റെക്കോര്‍ഡുകളാണ് താരം സ്വന്തമാക്കിയത്. 2018ല്‍ ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്‌പോര്‍ട്ട്‌സ് ഫെഡറേഷന്റെ പരമോന്നത ബഹുമതിയായ ബ്ലൂ ക്രോസ് ബഹുമതിയും അദ്ദേഹത്തിന്റെ ലഭിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍