വിരമിച്ച ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിനെ ഹോക്കി ജൂനിയര്‍ ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു. പ്രഖ്യാപനം നടത്തിയത് ഹോക്കി ഇന്ത്യയാണ്. ഇതിഹാസം മറ്റൊരു ഐതിഹാസിക ചുവടിലേക്ക്, പിആര്‍ ശ്രീജേഷിനെ പുരുഷ ജൂനിയര്‍ പോക്കി ടീമിന്റെ മുഖ്യ പരിശീലനായി നിയമിച്ചിരിക്കുന്നു. കളിക്കുന്നത് മുതല്‍ പരിശീലനം വരെ നിങ്ങള്‍ എല്ലാ യുവാക്കളെയും പ്രചോദിപ്പിക്കുന്നു. ഇനി കോച്ചിംഗിലേക്ക് നോക്കുന്നു.- എന്നാണ് ഹോക്കി ഇന്ത്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.