ഏകദിന ലോകകപ്പ് ഫൈനൽ തോറ്റതല്ല, ദ്രാവിഡിനെ കോച്ചെന്ന നിലയിൽ നിരാശപ്പെടുത്തിയത് മറ്റൊന്ന്

അഭിറാം മനോഹർ

ഞായര്‍, 11 ഓഗസ്റ്റ് 2024 (18:34 IST)
ഇന്ത്യന്‍ ടീമിന്റെ പരിശീലകനെന്ന നിലയില്‍ താന്‍ ഏറ്റവുമധികം നിരാശപ്പെട്ടത് ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിയില്‍ അല്ലെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ തോല്‍വിയാണ് തന്നെ ഏറ്റവുമധികം നിരാശപ്പെടുത്തിയതെന്ന് ദ്രാവിഡ് പറയുന്നു.
 
 സീരീസിലെ ആദ്യ മത്സരത്തില്‍ വിജയിക്കാനായെങ്കിലും പിന്നീടുള്ള 2 മത്സരങ്ങളിലും തോറ്റ് ഇന്ത്യ പരമ്പര നഷ്ടപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യ ഇതുവരെയും ടെസ്റ്റ് പരമ്പര നേടിയിട്ടില്ല എന്നതിനാല്‍ ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യയ്ക്ക് അത് ടെസ്റ്റ് പരമ്പര സ്വന്തമാക്കാനുള്ള സുവര്‍ണാവസരമായിരുന്നു. എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകളില്‍ ഇന്ത്യ പരാജയപ്പെട്ടു. ഇത് വലിയ നിരാശയാണ് തനിക്ക് തന്നതെന്നാണ് ദ്രാവിഡ് വ്യക്തമാക്കിയത്.
 
 അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ താന്‍ ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചതായി ദ്രാവിദ് വ്യക്തമാക്കി. ടീമിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യം, തയ്യാറെടുപ്പിന്റെയും ടീം തിരെഞ്ഞെടുപ്പിന്റെയും ആവശ്യകത. ഒപ്പം തോല്‍വി അതിജീവിക്കാനുള്ള മനകരുത്ത് എന്നിവയെല്ലാം തിരിച്ചറിയാന്‍ പരമ്പര സഹായിച്ചു ദ്രാവിഡ് പറയുന്നു.
 
 ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ഇതുവരെയും ടെസ്റ്റ് പരമ്പര നേടിയിട്ടില്ല എന്നതിനാല്‍ അതൊരു സുവര്‍ണാവസരമായിരുന്നു. ടീമില്‍ പക്ഷേ സീനിയര്‍ താരങ്ങള്‍ അന്നില്ലായിരുന്നു. രോഹിത്തിന് പരിക്കായിരുന്നു. ചില പ്രധാന സീനിയര്‍ താരങ്ങളും അന്ന് ഉണ്ടായിരുന്നില്ല. ഇന്ത്യ ജയിക്കാവുന്ന സാഹചര്യത്തില്‍ നിന്നാണ് പിന്നോട്ട് പോയത്. ഒരു പരിശീലകനെന്ന നിലയില്‍ അത് നിരാശപ്പെടുത്തുന്നു. ദ്രാവിഡ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍