Paris Olympics 2024: ഷൂട്ടിങ് മുതല്‍ ഹോക്കി വരെ; ഒളിംപിക്‌സില്‍ ഇന്ത്യയുടെ നിര്‍ണായക മത്സരങ്ങള്‍ ഇന്ന്, സമയക്രമം ഇങ്ങനെ

രേണുക വേണു
ശനി, 27 ജൂലൈ 2024 (10:21 IST)
Paris Olympics 2024

Paris Olympics 2024: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ നിര്‍ണായക മത്സരങ്ങള്‍ ഇന്ന് നടക്കും. ഷൂട്ടിങ് മുതല്‍ ഹോക്കി വരെ കായിക പ്രേമികള്‍ കാത്തിരിക്കുന്ന ഇനങ്ങളെല്ലാം ഇന്നുണ്ട്. ഇന്ത്യയുടെ ഇന്നത്തെ ഇനങ്ങളും സമയക്രമവും അറിയാം: 
 
Rowing (തുഴച്ചില്‍) 
 
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ന്, പുരുഷ സിംഗിള്‍സില്‍ ബല്‍രാജ് പന്‍വാര്‍ ഇന്ത്യക്കായി ഇറങ്ങും 
 
Shooting - ഷൂട്ടിങ് 
 
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 - 10 m എയര്‍ റൈഫിള്‍ മിക്‌സ്ഡ് ടീം ക്വാളിഫിക്കേഷന്‍ - സന്ദീപ് സിങ്, എളവേനില്‍ വാളറിവന്‍, അര്‍ജുന്‍ ബബുത, രമിത ജിന്‍ഡാള്‍ 
 
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് - 10 m എയര്‍ പിസ്റ്റല്‍ പുരുഷ യോഗ്യത - അര്‍ജുന്‍ സിങ് ചീമ, സരബ്‌ജോത് സിങ്
 
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് - 10 m എയര്‍ റൈഫിള്‍ മിക്‌സ്ഡ് ടീം ഫൈനല്‍ (താരങ്ങളുടെ കാര്യം യോഗ്യത മത്സരത്തിനു ശേഷം അറിയാം) 
 
Tennis - ടെന്നീസ് 
 
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.30 ന് - പുരുഷ ഡബിള്‍സ് ആദ്യ റൗണ്ട് - രോഹന്‍ ബൊപ്പണ്ണ, എന്‍.ശ്രീറാം ബാലാജി 
 
Shooting - ഷൂട്ടിങ് 
 
ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് നാലിന് - 10 m എയര്‍ പിസ്റ്റല്‍ യോഗ്യത - മനു ഭക്കര്‍, റിഥം സങ്ക്വാന്‍
 
Badminton - ബാഡ്മിന്റണ്‍ 
 
ഇന്ത്യന്‍ സമയം രാത്രി 7.10 ന് - പുരുഷ സിംഗിള്‍ ഗ്രൂപ്പ് ഘട്ടം - ലക്ഷ്യ സെന്‍ 
 
Table Tennis - ടേബിള്‍ ടെന്നീസ് 
 
ഇന്ത്യന്‍ സമയം രാത്രി 7.15 ന് - പുരുഷ സിംഗിള്‍ പ്രാഥമിക ഘട്ടം - ഹര്‍മീത് ദേശായി 
 
Badminton - ബാഡ്മിന്റണ്‍ 
 
ഇന്ത്യന്‍ സമയം രാത്രി എട്ടിന് - പുരുഷ ഡബിള്‍സ് ഗ്രൂപ്പ് ഘട്ടം - സാത്വിക്‌സായ് രാജ്, ചിരാഗ് ഷെട്ടി 
 
Hockey - ഹോക്കി 
 
ഇന്ത്യന്‍ സമയം രാത്രി ഒന്‍പതിന് - പൂള്‍ ബി പോരാട്ടം - ഇന്ത്യക്ക് എതിരാളികള്‍ ന്യൂസിലന്‍ഡ് 
 
Badminton - ബാഡ്മിന്റണ്‍ 
 
രാത്രി 11.50 ന് - സ്ത്രീകളുടെ ഡബിള്‍സ് ഗ്രൂപ്പ് ഘട്ടം - അശ്വിനി പൊന്നപ്പ, തനിഷ ക്രാസ്റ്റോ 
 
Boxing - ബോക്‌സിങ് 
 
പുലര്‍ച്ചെ 12.02 ന് - വനിതകളുടെ 54 കിലോ പോരാട്ടം - പ്രീതി പവാര്‍ 
 

അനുബന്ധ വാര്‍ത്തകള്‍

Next Article