Zheng Haohao, Paris Olympics
പാരീസ് ഒളിമ്പിക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ കായികതാരമെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങി ചൈനയുടെ യങ്ങ് ഹവാവോ. വെറും 9 വയസ്സ് പ്രായം മാത്രമുള്ളപ്പോള്‍ ചൈനീസ് ദേശീയ ഗെയിംസില്‍ ഞെട്ടിച്ച താരം വെറും പതിനൊന്നാം വയസ്സിലാണ് ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്നത്. 11 വയസും 11 മാസവും മാത്രമാണ് യങ്ങ് ഹഹാവോയുടെ പ്രായം. ചൈനയുടെ വനിതാ സ്‌കേറ്റ് ബോര്‍ഡിങ് ടീമിനാണ് യങ്ങ് ഹഹാവോ മത്സരിക്കുന്നത്.