Paris Olympics 2024: വീണ്ടും വെങ്കല ശോഭ, പാരീസ് ഒളിമ്പിക്സിൽ ചരിത്രം തീർത്ത് മനു ഭാകർ

അഭിറാം മനോഹർ
ചൊവ്വ, 30 ജൂലൈ 2024 (13:55 IST)
പാരീസ് ഒളിമ്പിക്‌സില്‍ രണ്ടാം മെഡല്‍ നേടി ഇന്ത്യ. മിക്‌സഡ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കര്‍ - സരബ് ജോത് സഖ്യമാണ് മെഡല്‍ നേടിയത്. ദക്ഷിണ കൊറിയന്‍ ജോഡിയെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വെങ്കലമെഡല്‍ നേട്ടം. ഇതോടെ ഒരു ഒളിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് മനു ഭാക്കര്‍ സ്വന്തം പേരിലാക്കി.
 
 നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലും മനു വെങ്കലം നേടിയിരുന്നു. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമായിരുന്നു ഇത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article