സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം

Webdunia
തിങ്കള്‍, 12 മെയ് 2014 (09:42 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റി നേടി. വെസ്റ്റ്ഹാമിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി കിരീടം ചൂടിയത്.

സെമി നെസ്രിയും കോംപനിയുമാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടിയത്. മൂന്നുവര്‍ഷത്തിനിടെ രണ്ടാമത്തെ ലീഗ് കിരീടമാണ് മാഞ്ചസ്റ്റര്‍ സിറ്റി നേടിയത്. 86 പോയിന്റെ നേടിയ മാഞ്ചസ്റ്റര്‍ സിറ്റി ഇപ്പോള്‍ പട്ടികയില്‍ ഒന്നാമതാണ്.

2012-ലും കിരീടം സിറ്റിക്കായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ലിവര്‍പൂളിനെക്കാള്‍ രണ്ടു പോയിന്റ് ലീഡുണ്ട്.