ഇന്ന് ഇംഗ്ലീഷ് പോര്

Webdunia
ഞായര്‍, 11 മെയ് 2014 (11:20 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വിധി ഇന്ന്. മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളുമാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ഇരുവര്‍ക്കും ഇന്ന് നിര്‍ണ്ണായക ദിവസമാണ്. വെസ്റ്റ്ഹാമിനെതിരെയാണ് സിറ്റിയുടെ ഇന്നത്തെ കളി.

ന്യൂകാസില്‍ വെച്ച് യുണൈറ്റഡിനെതിരെയാണ് ലിവര്‍പൂളിന്റെ കളി. സിറ്റി തോല്‍ക്കുകയും ലിവര്‍പൂള്‍ വിജയം നേടുകയും ചെയ്താല്‍ മാത്രമേ ലിവര്‍പൂളിന് കിരീടം ലഭിക്കുകയുളളു. അതെസമയം സിറ്റിക്ക് കിരീടത്തിലേക്ക് ഒരു സമനില മാത്രം മതി. ഇന്ത്യന്‍സമയം രാത്രി 7.30നാണ് മത്സരം നടക്കുന്നത്.