ഒരു സീസണ്‍ മുന്‍പ് മോഹന്‍ ബഗാന് ഐഎസ്എല്‍ ഷീല്‍ഡ് ജേതാവാക്കിയ പരിശീലകനാണ് ഹബ്ബാസ്. ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ പരിശീലകനെന്ന റെക്കോര്‍ഡും ഹബാസിനുണ്ട്. 2019-20ല്‍ എടികെയ്ക്ക് കിരീടം നേടികൊടുത്ത ഹബാസ് ആയിരുന്നു 2014ലെ പ്രഥമ ഐഎസ്എല്ലില്‍ എടികെ കൊല്‍ക്കത്തയെ ജേതാവാക്കിയത്. 2016ല്‍ പുനെ സിറ്റിക്ക് ഒപ്പവും ഹബാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.