മഞ്ജു വാര്യരോടൊപ്പം വിജയ് സേതുപതി, 'വിടുതലൈ പാര്‍ട്ട് 2' റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

വ്യാഴം, 29 ഓഗസ്റ്റ് 2024 (19:59 IST)
വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒന്നിക്കുന്ന വിടുതലൈ പാര്‍ട്ട് 2 റിലീസ് പ്രഖ്യാപിച്ചു.
 
ഡിസംബര്‍ 20 ന് സിനിമ തിയറ്ററുകളിലെത്തും. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യര്‍, അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
 ആര്‍ എസ് ഇന്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് നിര്‍മ്മാണം.
 
ഇളയരാജയാണ് സംഗീതം ഒരുക്കുന്നത്.വൈഗ എന്റര്‍പ്രൈസസ് മെറിലാന്‍ഡ് റിലീസസ് ആണ് കേരളത്തിലെ വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
 
 ഛായാഗ്രഹണം ആര്‍ വേല്‍രാജ്, കലാസംവിധാനം ജാക്കി, എഡിറ്റര്‍ രാമര്‍, കോസ്റ്റ്യൂം ഡിസൈനര്‍ ഉത്തര മേനോന്‍, സ്റ്റണ്ട്‌സ് പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈന്‍ ടി ഉദയകുമാര്‍, വി എഫ് എക്‌സ് ആര്‍ ഹരിഹരസുദന്‍.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍