കൽകിയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല, ബോക്സോഫീസിനെ ഞെട്ടിച്ച വിജയ് സേതുപതി സിനിമ ഒടിടിയിലേക്ക്

അഭിറാം മനോഹർ

ചൊവ്വ, 9 ജൂലൈ 2024 (12:30 IST)
ഈ വര്‍ഷം ഇറങ്ങിയ തമിഴ് സിനിമകളില്‍ ഏറ്റവും ശ്രദ്ധ നേടിയ സിനിമയായ മഹാരാജ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. വിജയ് സേതുപതിയുടെ അന്‍പതാമത് സിനിമയായി എത്തിയ മഹാരാജയ്ക്ക് മികച്ച സ്വീകാര്യതയാണ് കേരളത്തില്‍ നിന്നടക്കം ലഭിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം വിജയ് സേതുപതിയില്‍ നിന്നും ലഭിച്ച ഗംഭീരമായ സിനിമയെന്ന വിശേഷണമാണ് മഹാരാജയ്ക്ക് ലഭിച്ചത്.
 
 ബോക്‌സോഫീസില്‍ 100 കോടിയ്ക്ക് മുകളില്‍ കളക്ട് ചെയ്യാനായെങ്കിലും പ്രഭാസിന്റെ ബ്രഹ്മാണ്ഡ സിനിമയായ കല്‍കിയുടെ റിലീസ് സിനിമയെ ബാധിച്ചു. ജൂലൈ 12 മുതല്‍ നെറ്റ്ഫ്‌ളിക്‌സിലാണ് സിനിമ സ്ട്രീം ചെയ്യുക. തമിഴിന് പുറമെ തെലുങ്ക്,മലയാളം,കന്നഡ,ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാകും. ജൂണ്‍ 14ന് റിലീസ് ചെയ്ത മഹാരാജ ആദ്യ 10 ദിവസങ്ങളില്‍ 81 കോടി രൂപ സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം 100 കോടിയിലെത്തുന്ന ആദ്യ തമിഴ് സിനിമയും മഹാരാജയാണ്. വിജയ് സേതുപതിയുടെ ആദ്യ 100 കോടി സിനിമ കൂടിയാണ് മഹാരാജ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍