കൽകി തരംഗത്തിലും അടിപതറിയില്ല, ബോക്സോഫീസിൽ നിന്നും 100 കോടിയടിച്ച് മഹാരാജ

അഭിറാം മനോഹർ

ചൊവ്വ, 2 ജൂലൈ 2024 (19:30 IST)
കല്‍കി തരംഗത്തിലും അടിപതറാതെ ബോക്‌സോഫീസില്‍ കുതിപ്പ് തുടര്‍ന്ന് വിജയ് സേതുപതി സിനിമയായ മഹാരാജ. റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുന്ന സിനിമ ആഗോള ബോക്‌സോഫീസില്‍ നിന്നും 100 കോടി രൂപയാണ് കളക്ട് ചെയ്തത്. ഈ വര്‍ഷം കാര്യമായ വിജയചിത്രങ്ങളില്ലാതെ നീങ്ങുന്ന തമിഴ് സിനിമയ്ക്ക് വലിയ ആശ്വാസമാണ് വിജയ് സേതുപതി ചിത്രം സമ്മാനിക്കുന്നത്.
 
ഇന്ത്യയില്‍ നിന്നും 76 കോടി രൂപയും മറ്റ് വിദേശമാര്‍ക്കറ്റുകളില്‍ നിന്നും 24 കോടി രൂപയുമാണ് സിനിമ കളക്ട് ചെയ്തത്. ഇതോടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്ന അരന്മനെ 4ന്റെ കളക്ഷന്‍ റെക്കോര്‍ഡ് മഹാരാജ മറികടന്നു. 99 കോടി രൂപയായിരുന്നു അരന്മനെ കളക്ട് ചെയ്തിരുന്നത്. അതേസമയം പ്രഭാസ് നായകനായ ബ്രഹ്മാണ്ഡ സിനിമയായ കല്‍കിയുടെ ആഗോള ബോക്‌സോഫീസ് കളക്ഷന്‍ അഞ്ച് ദിവസത്തീല്‍ 600 കോടിയിലെത്തി. തമിഴ് നാട് ബോക്‌സോഫീസില്‍ നിന്നും 20 കോടി രൂപയാണ് സിനിമ ഇതിനകം കളക്ട് ചെയ്തിട്ടുള്ളത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍