കൊച്ചി സ്റ്റേഡിയത്തിൽ ഫുട്‌ബോളിനൊപ്പം ക്രിക്കറ്റും, തീരുമാനം അനുകൂലമല്ലെങ്കിൽ നിയമനടപടിയെന്ന് കെസിഐ

വ്യാഴം, 11 ജൂണ്‍ 2020 (15:43 IST)
കൊച്ചി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് കൊടി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് കെസിഎ ജിസിഡിഎക്ക് ഉടൻ കത്ത് നല്‍കും. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ നിയമനടപടിക്ക് നീങ്ങാനാണ് കെസിഎയുടെ തീരുമാനം.
 
കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ടീം കൊച്ചി വിടുമെന്നും തുടർന്ന് സ്റ്റേഡിയം തങ്ങൾക്ക് ലഭിക്കുമെന്നുമായിരുന്നു കെസിഎ കരുതിയത്. എന്നാൽ കോഴിക്കോട്ടേക്കില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കിയതോടെയാണ് കൊച്ചി സ്റ്റേഡിയത്തിനായുള്ള പോർവിളി ശക്തമായത്.ഫുട്‌ബോളിനൊപ്പം കൊച്ചിയിൽ ക്രിക്കറ്റും വേണമെന്നാണ് കെസിഎയുടെ ആവശ്യം.
 
സ്റ്റേഡിയത്തിന്‍റെ കാര്യത്തില്‍ ജിസിഡിഎയുമായി 30 വര്‍ഷത്തെ കരാറാണ് കെസിഎ‌ക്കുള്ളത്.ഒരു കോടി രൂപ ഡെപ്പോസിറ്റായി നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ സ്റ്റേഡിയം വിട്ടുനല്‍കിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കെസിഎ നിലപാട്. കെസിഎ അനുകൂല നിലപാടാണ് ജിസിഡിഎയുടേതും. സ്റ്റേഡിയം ക്രിക്കറ്റിനുകൂടി വിട്ടുനല്‍കുന്നത് ഫുട്ബോള്‍ മത്സരങ്ങളെ ബാധിക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ നിലപാട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍