'ഇന്നത്തെ കാലത്തായിരുന്നെങ്കില്‍ എനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലായിരുന്നു': രാഹുല്‍ ദ്രാവിഡ്

ശ്രീനു എസ്

ബുധന്‍, 10 ജൂണ്‍ 2020 (14:32 IST)
ഇന്നത്തെ കാലത്തായിരുന്നെങ്കില്‍ തനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലായിരുന്നുവെന്ന് രാഹുല്‍ ദ്രാവിഡ്. സഞ്ജയ് മഞ്ചേക്കറുമൊത്തുള്ള വീഡിയോ അഭിമുഖത്തിലാണ് ഇന്ത്യന്‍ മുന്‍ താരം ഇക്കാര്യം പറഞ്ഞത്. പ്രതിരോധമായിരുന്നു ക്രിക്കറ്റില്‍ തന്റെ ചുമതല. തിളങ്ങുന്ന പന്തുമായി പാഞ്ഞുവരുന്ന ബോളറെ ക്ഷീണിപ്പിക്കുക, പന്തിനെ മെരുക്കിയെടുക്കുക, ഇതൊക്കെയായിരുന്നു എന്റെ ചുമതല. ഇക്കാര്യത്തില്‍ കുറച്ചെങ്കിലും വിജയിക്കാന്‍ സാധിച്ചുവെന്നാണ് തന്റെ വിശ്വാസമെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
 
സ്ട്രൈക്ക് റേറ്റ് വച്ചുനോക്കുകയാണെങ്കില്‍ എന്റേത് സച്ചിന്റേയോ സേവാഗിന്റേയോ അടുത്തുപോലും വരില്ല. വിരാട് കോലിയും രോഹിത് ശര്‍മയേയും പോലുള്ളവര്‍ ക്രിക്കറ്റിനെ മറ്റൊരു തലത്തില്‍ എത്തിച്ചിട്ടുണ്ട്. ഏകാഗ്രതയും ശാന്തതയും തന്നെ മികച്ച ടെസ്റ്റ് താരമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നെന്നും ദ്രാവിഡ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍