കബഡി... കബഡി സ്വര്‍ണ്ണം പിടിക്കാന്‍ ഇന്ത്യ

Webdunia
വ്യാഴം, 2 ഒക്‌ടോബര്‍ 2014 (11:26 IST)
സ്വര്‍ണ്ണമെഡല്‍ പ്രതീക്ഷയുമായി ഇന്ത്യന്‍ കബഡി ടീമുകള്‍ ഫൈനലില്‍ പ്രവേശിച്ചു. പുരുഷ- വനിത ടീമുകളാണ് നിലവിലെ സ്വര്‍ണ്ണമെഡല്‍ ജേതാക്കള്‍. ഈ സ്വര്‍ണ്ണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരു ടീമുകളും ഇനി കളത്തിലിറങ്ങുക. പുരുഷ ടീമിന് ഇത് തുടര്‍ച്ചയായ ഏഴാമത്തെ ഫൈനലാണ്. വനിതകള്‍ക്ക് തുടര്‍ച്ചയായ രണ്ടാമത്തേതും. 1990ല്‍ ഏഷ്യന്‍ ഗെയിംസില്‍ കബഡി ഉള്‍പ്പെടുത്തിയത് മുതല്‍ ഇന്ത്യ സ്വര്‍ണം വിട്ടുകൊടുത്തിട്ടില്ല. വനിതകളാണ് നിലവിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍.

വനിതകള്‍ സെമിയില്‍ തായ്‌ലന്‍ഡിനെയും പുരുഷന്മാര്‍ ആതിഥേയരായ ദക്ഷിണ കൊറിയയെയുമാണ് തോല്‍പിച്ചാണ് ഫിഅനലില്‍ പ്രവേശിച്ചിരിക്കുന്നത്. പുരുഷന്മാരുടെ സെമിഫൈനലില്‍ 35-25 എന്ന സ്‌കോറിനാണ് ഇന്ത്യ ദക്ഷിണ കൊറിയയെ തോല്‍പിച്ചത്. ഒരു ഘട്ടത്തില്‍ ഇന്ത്യ വെങ്കല, കൊണ്ട് തൃപ്തിപ്പെടേണ്ടി വരും എന്ന് കരുതിയിരുന്നു. ആദ്യപകുതിയില്‍ ഇന്ത്യന്‍ ടീം പതുങ്ങി നിന്നു എങ്കിലും രണ്ടാം പകുതിയില്‍ ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്ന കൊറിയന്‍ ടീമിനേയാണ് കാണാന്‍ കഴിഞ്ഞത്.

രണ്ടാം പകുതില്‍ 19 എതിരാളികളെ കളത്തിന് പുറത്താക്കി. എന്നാല്‍, ആദ്യ പകുതിയില്‍ ഏഴ് ബോണസ് പോയിന്റുകള്‍ നേടിയ ഇന്ത്യയ്ക്ക് രണ്ടാം പകുതിയില്‍ എതിര്‍ ഏരിയ റെയ്ഡ് ചെയ്തതുവഴി ഒരൊറ്റ ബോണസ് പോയിന്റാണ് സ്വന്തമാക്കാനായത്. എന്നാല്‍, മുഴുവന്‍ ദക്ഷിണ കൊറിയന്‍ താരങ്ങളെയും പുറത്താക്കിയതുവഴി രണ്ട് ലോണ പോയിന്റ് ഇന്ത്യ രണ്ടാം റൗണ്ടില്‍ കരസ്ഥമാക്കി.

അതേ സമയം വനിതകളുടെ കബഡി മത്സരത്തില്‍ തായ്‌ലന്‍ഡിനെതിരെ 41-28 എന്ന സ്‌കോറിനാണ് ഇന്ത്യ ജയിച്ചത്. പകുതി സമയത്ത് 14 പോയിന്റ് വീതം നേടി ഇരു ടീമുകളും സമനില പാലിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. അവസാന പാതിയില്‍ ഇന്ത്യ 27 പോയിന്റ് നേടിയപ്പോള്‍ തായ്‌ലന്‍ഡിന് 14 പോയിന്റ് മാത്രമാണ് നേടാനായത്. രണ്ടു പകുതികളിലുമായി മൊത്തം ആറ് ബോണസ് പോയിന്റും ഇന്ത്യ സ്വന്തമാക്കി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.