ക്ലോപ്പിന് കൊവിഡ്, ചെ‌ൽസിക്കെതിരായ മത്സരം നഷ്ടമാവും

Webdunia
ഞായര്‍, 2 ജനുവരി 2022 (18:24 IST)
ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പിന് കൊവിഡ് സ്ഥിരീകരിച്ചു. ക്ലോപ്പിനൊപ്പം മറ്റ് മൂന്ന് ബാക്ക്റൂം സ്റ്റാഫുകൾക്ക് കൂടി കൊവിഡ് പോസിറ്റീവായി. ഇതോടെ ഇന്ന് ചെൽസിക്കെതിരായ നിർണായകമത്സരത്തിൽ ക്ലോപ്പ് സൈഡ് ലൈനിലുണ്ടാകില്ലെന്നുറപ്പായി.  സഹപരിശീലകൻ പെപ് ലിൻഡേഴ്സ് ആവും ഇന്ന് പരിശീലകൻ്റെ റോൾ അണിയുക.
 
ക്ലോപ്പിന് നേരിയ രോഗലക്ഷണങ്ങൾ ഉണ്ടെന്നും നിലവിൽ അദ്ദേഹം ഐസൊലേഷനിലാണെന്നും ക്ലബ് വാർത്താകുറിപ്പിൽ അറിയിച്ചു. നേരത്തെ അറിയിച്ച പേര് വെളിപ്പെടുത്താത്തവർക്കൊഴികെ മറ്റ് താരങ്ങൾക്കൊന്നും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article