സൂപ്പർതാരം മെസ്സിക്ക് കൊവിഡ്, 3 പിഎസ്‌ജി സഹ താരങ്ങൾക്കും പോസിറ്റീവ്

ഞായര്‍, 2 ജനുവരി 2022 (17:57 IST)
അർജന്റീന ഇതിഹാസതാരം ലയണൽ മെസ്സിയടക്കം നാല് ‌പിഎസ്‌ജി താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാളെ രാത്രി നടക്കാനിരിക്കുന്ന ഫ്രഞ്ച് കപ്പ് പോരാട്ടത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മെസിയടക്കമുള്ള താരങ്ങളുടെ ഫലം പോസിറ്റീവായത്. നിലവിൽ മെസിയടക്കമുള്ള താരങ്ങൾ ഐസൊലേഷനിലാണ്.
 
മെസിക്ക് പുറമെ ലെഫ്‌റ്റ് ബാക്ക് യുവാൻ ബെർനാഡ്,ഗോൾ കീപ്പർ സെർജി‌യോ റിക്കോ, മധ്യനിര താരം നഥാൻ ബിറ്റുമസല എന്നിവർക്കാണ് രോഗം കണ്ടെത്തിയത്. താരങ്ങൾക്കൊപ്പം ഒരു സ്റ്റാഫ് അംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലീഗിലെ രണ്ടാം സ്ഥാനക്കാരായ മൊണോക്കോയുടെ 7 താരങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍