കാർലോസ് മാർച്ചെനയെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്സ് ; ഐ‌എസ്‌എല്ലില്‍ തീപാറും

Webdunia
ചൊവ്വ, 28 ജൂലൈ 2015 (10:44 IST)
ഐഎസ്എൽ രണ്ടാം സീസണിലേക്ക്  കേരള ബ്ളാസ്റ്റേഴ്സിന്റെ  മാർ ക്വീ പ്ളേയറായി സ്പാനിഷ് ക്ളബ് വലൻസിയയുടെ മുൻ ഡിഫൻഡർ കാർലോസ് മാർച്ചെന എത്തിയേക്കും. താരവുമായി ക്ളബ് അധികൃതർ ചർച്ചകൾ നടത്തിവരികയാണ്. ഉടനെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.  

ആസ്ട്രേലിയയിലെ എ - ലീഗിൽ നിന്നും അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ നിന്നും മാർച്ചെനയ്ക്ക്  ഓഫറുകളുണ്ട്. ഇത് മാറ്റിവച്ച് താരം ബ്ളാസ്റ്റേഴ്സിലേക്ക്   എത്തുമോയെന്നാണ് അറിയേണ്ടത്. ബാഴ്സലോണ അക്കാഡമിയിൽ നിന്നുള്ള 22 കാരനായ  മിഡ്ഫീൽഡർ ജോഷ്വാ കുറെയ്സ് പ്രീറ്റോയെ സ്വന്തമാക്കാനും  കേരള ബ്ളാസ്‌റ്റേഴ്സ് ശ്രമിക്കുന്നുണ്ട്.  ഇപ്പോൾ പോളണ്ടിലെ ഗോർണിക്ക് ലെക്‌സ്‌നക്കുവേണ്ടി കളിക്കുകയാണ് ജോഷ്വാ.