ഇന്ത്യന്‍ വനിത ബോക്‌സിംഗ് താരം സരിതാദേവിയെ വിലക്കാനുളള നീക്കത്തിനെതിരെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നിരസിച്ചതിനെ തുടര്‍ന്ന് സരിതയെ വിലക്കാനുളള നീക്കത്തിനെതിരെയാണ് സച്ചിന്‍ രംഗത്ത് എത്തിയത്.
ഈ വിഷയത്തെ ഉയര്‍ത്തിക്കാട്ടി സച്ചിന്‍ നാളെ കേന്ദ്ര കായികമന്ത്രിയുമായി കൂടിക്കാഴ്‍ച നടത്തും. സരിതയ്‌ക്കെതിരെയുളള അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്റെ നടപടി ഒഴിവാക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം ഇടപെടണമെന്നും ക്രീക്കറ്റ് ദൈവം ആവശ്യപ്പെട്ടു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.