കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീം പിന്മാറി

Webdunia
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (19:50 IST)
ബ്രിട്ടനിൽ നടക്കുന്ന കോമൺവെ‌ൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീം പിന്മാറി. കൊവിഡും ബ്രിട്ടനിൽ ഏർപ്പെടുത്തിയിട്ടുള്ള കർശനമായ ക്വാറന്റൈൻ മാനദണ്ഡങ്ങളും ചൂണ്ടികാണിച്ചാണ് കോമൺവെൽത്ത് ഗെയിംസിൽ നിന്നും ടീം പിന്മാറിയതെന്നാണ് റിപ്പോർട്ട്.
 
നേരത്തെ ഇന്ത്യയിൽ നിന്നും കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ച് എത്തുന്നവർക്ക് ബ്രിട്ടൺ ക്വാറന്റൈൻ നിർബന്ധമാക്കിയിരുന്നു. എന്നാൽ ഇതേ നടപടി തന്നെ വിഷയത്തിൽ ഇന്ത്യയും സ്വീകരിക്കുകയുണ്ടായി. അതിനിടെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ജൂനിയർ ലോകകപ്പിൽ നിന്നും ബ്രിട്ടൺ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഹോക്കി ഇന്ത്യയുടെ തീരുമാനവും പുറത്തുവന്നിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article